ഹോട്ടലിൽ മുറിയെടുത്ത് മദ്യപാനമെന്ന് വിവരം…പാഞ്ഞെത്തി… പ്രതികളെ കണ്ട് സല്യൂട്ട് അടിച്ച് വിജിലൻസ്…

തൃശ്ശൂർ : വിജിലൻസിന്റെ മിന്നൽ പരിശോധയിൽ രജിസ്ട്രേഷൻ വകുപ്പിലെ ഡിഐജി അടക്കം ആറ് ഓഫീസർമാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോൺഫറൻസിന്റെ പേരിൽ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന.  ഇവരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 33O50 രൂപ പിടിച്ചെടുത്തു. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ മദ്യപിച്ചോ എന്നറിയാൻ വൈദ്യ പരിശോധനയ്ക്ക് ഇവരെ മാറ്റി.

ഉത്തര-മധ്യ മേഖലാ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രെജിസ്ട്രേഷൻ ഓഫീസർ സാബു എംസി അടക്കമുള്ളവരാണ് പിടിയിലായത്. പ്രതിമാസ കോൺഫറൻസിന് തൃശ്ശൂരിലെത്തിയ സാബു, സബ് രജിസ്ട്രാർമാരിൽ നിന്നും കൈകൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരം പ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.  തൃശ്ശൂരിലെ പ്രതിമാസ യോഗം കഴിഞ്ഞ് തൃശൂർ അശോക ഹോട്ടലിലേക് വന്ന ഡിഐജി, സബ് രജിസ്ട്രാർമാരായ രാജേഷ് കെജി, രാജേഷ് കെ, ജയപ്രകാശ് എം ആർ, അക്ബർ പി ഒ, രജീഷ് സിആർ എന്നിവർക്കൊപ്പം അശോക ബാർ ഹോട്ടലിൽ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലൻസ് ഇവിടെയെത്തിയത്. വിജിലൻസ് പരിശോധനയിൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടാത്ത 33050/- രൂപ അനധികൃതമായി ഇവരിൽ നിന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!