പാമ്പാടി : റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചു യുവതിക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ പൊത്തൻപുറം കവലയിൽ വച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ ശാലിനി സഞ്ജീവി(41)നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് പൂഞ്ഞാർ തെക്കേക്കരയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാതാമ്പുഴ സ്വദേശി അരുണിന് ( 32) പരുക്കേറ്റു. ഇയാളെയും മാർ സ്ളീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.