ക്രിസ്തുമസ് – നവവത്സര ബമ്പർ നറുക്കെടുത്തു..20 കോടിയുടെ ഭാഗ്യ നമ്പർ ഇതാണ്…

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്റെ ക്രിസ്മസ്- ന്യു ഇയര്‍ ബമ്പര്‍ BR 101 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XD 387132എന്ന നമ്പറിന് ലഭിച്ചു.കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ബംപര്‍ സമ്മാനം അടിച്ചത്..

20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 നമ്പരുകൾക്കാണ് ലഭിച്ചത്.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകൾ..

XG209286
XC124583
XK524144
XE508599
XH589440
XD578394
XK289137
XC173582
XB325009
XC515987
XD370820
XA571412
XL386518
XH301330
XD566622
XD367274
XH340460
XE481212
XD239953
XB289525.

ഒരു ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പറുകള്‍

XA 387132

XB 387132

XC 387132

XE 387132

XG 387132

XH 387132

XJ 387132

XK 387132

XL 387132.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്.

വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!