തിരുവനന്തപുരം: അരുവിപ്പുറം പാലത്തിൽ ബൈക്ക് കൈവരിയിലിടിച്ച് യാത്രക്കാരൻ പുഴയിൽ വീണു. അരുവിപ്പുറം സ്വദേശി പ്രേംകുമാറാണ് അപകടത്തിൽപെട്ടത്. പാലത്തിലൂടെ ബുള്ളറ്റ് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ് നായകൾ കുറുകെ ചാടിയതോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് അരുവിപ്പുറം പാലത്തിന്റെ കൈവരിയിൽ ഇടിച്ച് പ്രേംകുമാർ ആറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.
Related Posts
സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം… റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു…
പാലക്കാട് : ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ…
കുളത്തിൽ വീണു; തിരുവനന്തപുരത്ത് നാല് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: വീടിനടുത്തുള്ള കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തിൽ സതിരാജിന്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ്…
അമ്യൂസ്മെൻറ് റൈഡിൻറെ ബാറ്ററി നിന്നു…യാത്രക്കാർ തലകീഴായി കിടന്നത് 25 മിനിറ്റ്…
ഹൈദരാബാദ് : ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിൽ ഒരു ജോയ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിപ്പോയത് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറി. ജനുവരി 16 -ന് ബാറ്ററി…