ക്ഷേത്രങ്ങളിൽ വേദഗണിതവും സംസ്കൃതവും കലകളും  അഭ്യസിപ്പിക്കണം
: ആലംകോട് ദാനശീലൻ

കോട്ടയം: ക്ഷേത്രങ്ങളിൽ ആധ്യാത്മിക, കലാ വിഷയങ്ങളും  സംസ്കൃത ഭാഷയും വേദിക് ഗണിതവും പഠിപ്പിക്കാൻ സർക്കാർ സഹായം നൽകണമെന്നു കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന പ്രസിഡൻ്റ് ആലംകോട് ദാനശീലൻ ആവശ്യപ്പെട്ടു.

കേരള ക്ഷേത്ര സമന്വയ സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കൈക്കാട്ട് സ്വാമിയാർമഠത്തിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനവും ക്ഷേത്രബന്ധു പുരസ്കാരവിതരണവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് അഡ്വ.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
എം.കെ.ശശിയപ്പൻ, അജികുമാർ പന്തലക്കോട്, ബിന്ദു ശ്രീകുമാർ, സിന്ധു ചേലക്കോട്, എം.എസ്.സാബു, രാജൻപിള്ള എന്നിവർ പ്രസംഗിച്ചു.

ആത്മീയ – പുരാണപാരായണ മേഖലകളിലെ ശ്രദ്ധേയരായവരെ ക്ഷേത്രബന്ധു പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ആലീസ് ഉണ്ണികുഷ്ണൻ, ഡി.ആർ.സദാശിവൻ നായർ, വിഷ്ണു അന്തിനാട്, മായാ കൃഷ്ണൻ, തങ്കമണി ബാലകൃഷ്ണൻ, സുശീലാദേവി, ആർ.എൽ.വി.പുഷ്പ രാജു, തൃക്കൊടിത്താനം രാധാകൃഷ്ണൻ, ചങ്ങനാശ്ശേരി സാജൻ, സി.പി.മധുസൂധനൻ, ആത്മജവർമ്മ തമ്പുരാൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!