വന്യജീവി ആക്രമണത്തിൽ സർ‌ക്കാരിനെതിരെ വിമർശനവുമായി മാനന്തവാടി രൂപത

വയനാട് : വന്യജീവി ആക്രമണത്തിൽ സർ‌ക്കാരിനെതിരെ വിമർശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി വാഗ്ദാനങ്ങളായി ഒതുങ്ങുന്നു.

നരഭോജി കടുവ ചത്തത് താത്ക്കാലിക പരിഹാരം മാത്രമാണ് ശാശ്വത പരിഹാരം വേണം. വയനാടൻ കാടുകളെ ഒരു യൂണിറ്റായി കണക്കാക്കി സ്വകാര്യ ഏജൻസികളുടെ കീഴിൽ വന്യമൃഗ ശല്യത്തിനെതിരായ പദ്ധതികൾ നടപ്പിലാക്കണം.

ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുൻപിൽ വച്ചിട്ട് ഏറെ കാലമായി. മൃഗങ്ങൾക്ക് മാത്രമായി ഒരു സഫാരി പാർക്ക് വിഭാവനം ചെയ്തു കൂടെ?. സമഗ്രമായ ഒരു പദ്ധതി ഉണ്ടാകണമെന്നും മാർ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!