തിരുവനന്തപുരം : സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചുപണി. സംസ്ഥാന ഭാരവാഹികളിൽ പലരും സംഘടനാ ജില്ലാ അധ്യക്ഷൻമാരാകും. ചുരുക്കം ചില ജില്ലകളിൽ നിലവിലെ അദ്ധ്യക്ഷൻമാർ തുടരും.
സംസ്ഥാന സെക്രട്ടറി കരമന ജയന് തിരുവനന്തപുരം സെൻട്രലിന്റെ ചുമതല നൽകും. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കാണ് ആലപ്പുഴ സൗത്തിന്റെ ചുമതല. മഹിള മോർച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യത്തിനാണ് തൃശൂർ വെസ്റ്റ് ചുമതല. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണനാണ് കോഴിക്കോട് നോർത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവിനാണ് കോഴിക്കോട് ടൗണിന്റെ ചുമതല. എം എൽ അശ്വിനിക്കാണ് കാസർകോടിന്റെ ചുമതല. കൊല്ലം ഈസ്റ്റ് രാജി പ്രസാദിന്റെ ചുമതലയിലുമായിരിക്കും.
നേരത്തെ ബിജെപി 14 ജില്ലകളെ വിഭജിച്ച് മുപ്പത് സംഘടനാ ജില്ലകളാക്കിയിരുന്നു. പുതിയ ജില്ലാ പ്രസിഡൻ്റുമാരുടെ ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള് നടക്കുമെന്നാണ് അറിയുന്നത്.