റബര്‍ തോട്ടത്തില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു, മൃതദേഹം തൊടുപുഴ സ്വദേശിയുടേത്, കടയില്‍ പോയതെന്ന് മകന്‍…

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കാര്‍ കത്തി ഒരു മരണം. തൊടുപുഴ പെരുമാങ്കണ്ടത്താണ് കാര്‍ കത്തിയത്. റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ സിബി എന്നയാളാണ് മരിച്ചതെന്ന് സംശയിക്കുന്നു. മകന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റബ്ബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറാണ് കത്തി നശിച്ചിരിക്കുന്നത്.

മാരുതി 800 ആണ് കത്തി നശിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ ആണ് കാര്‍ കത്തി നശിച്ച് കിടക്കുന്നത്. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ഉള്ളത്.11 മണിക്ക് സിബി എന്നയാള്‍ കാര്‍ ഓടിച്ച് വരുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സിബി ബാങ്കില്‍ നിന്ന് വിരമിച്ചയാളാണ്. ബന്ധുക്കള്‍ കാര്‍ സിബിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

വീട്ടില്‍ നിന്നു സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി പോയതാണ് സിബിയെന്നാണ് മകന്‍ പറയുന്നത്. മൃതദേഹം സിബിയുടേത് തന്നെയാണെന്ന് മകന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടോയെന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത വരുത്താന്‍ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!