കഴിഞ്ഞവർഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : കഴിഞ്ഞവർഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് റിപ്പോർട്ട്.  ജനുവരിക്കും ഡിസംബർ ആറിനുമിടയില്‍ 66 പേരാണ് മരിച്ചത്.

കർണാടകത്തില്‍ 39 പേരും മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ മുപ്പതിലധികംപേരും മരിച്ചതായാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞവർഷം സംസ്ഥാനത്ത് 5597 പേർക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നുമില്ല. 2023 നവംബറില്‍ സ്ഥിരീകരിച്ച ജെ.എൻ. 1 എന്ന വകഭേദമാണ് ഇപ്പോഴുള്ളത്. നിർബന്ധമല്ലാത്തതിനാല്‍ സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!