യുകെ: റെഡിച്ചില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. സോണിയ അനിൽ(39) ആണ് മരിച്ചത്. കോട്ടയം സ്വദേശിയാണു സോണിയ. ഭര്‍ത്താവ് – അനില്‍ ചെറിയാന്‍. മക്കള്‍: ലിയ, ലൂയിസ്.
റെഡിച്ചിലെ അലക്സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്സായിരുന്നു സോണിയ. റെഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.
നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ തികയും മുന്‍പേയുള്ള വേര്‍പാട് യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി.
കാലില്‍ ശസ്ത്രക്രിയയ്ക്കായാണു നാട്ടിലേക്കു പോയിരുന്നത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരികെയെത്തി. ഒരു മണിക്കൂറിനു ശേഷം ശ്വാസ തടസം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.