കേരള ബാങ്കിൻ്റെ സുപ്രധാന തീരുമാനം; 20 ലക്ഷം വരെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയവർക്ക്…

തിരുവനന്തപുരം : കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം.

ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ, 6 മുതൽ 8 വരെ തവണകൾക്കുള്ളിൽ പത്ത് ലക്ഷം രൂപ വരെയുള്ള കുടിശികകൾ അടച്ചു തീർക്കണമായിരുന്നു. ഇതാണ് കുടിശ്ശിക 20 ലക്ഷവും തവണകൾ പരമാവധിയുമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!