തിരുവല്ല : പ്രൊഫ. ജി. ആർ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ പ്രൊഫ. കവിയൂർ ശിവപ്രസാദിന് ലഭിച്ചു.
തിരുവല്ല അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനുവരി 2 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. എ.ജി ഒലീന നിർവഹിക്കും.
ശിലാഫലകവും 25000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്കാരം. കവി പ്രഭാവർമയെ ചടങ്ങിൽ ആദരിക്കും. പരിപാടിയുടെ ഭാഗമായി അനുസ്മരണ പ്രഭാഷണങ്ങളും കവിതാ പാരായണവും നടക്കും.
ഫൗണ്ടേഷൻ സെക്രട്ടറി ഡോ. റാണി ആര്‍ നായർ, ജോ. സെക്രട്ടറി എ ഗോകുലേന്ദ്രൻ, പ്രൊഫ. കെ വി സുരേന്ദ്രനാഥ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.