കുമരകം : കുമരകം മുഹമ്മ റൂട്ടിൽ ഇന്നലെ രാത്രി ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയ ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ ( തമ്പിയുടെ -(56 ) മൃതദേഹം കണ്ടുകിട്ടി .
വേമ്പനാട്ട് കായലിന്റെ മദ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഫയർഫോഴ്സും, സ്കൂബാ ടീം അംഗങ്ങളും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംയുകതമായ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം മുഹമ്മ ജെട്ടിയിൽ എത്തിച്ചു ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
