പോലീസിനെ ഭയന്ന് യാത്ര ബസിലാക്കി…എന്നാൽ യുവാവിനെ കൈയോടെ പൊക്കി പോലീസ്…

മഞ്ചേശ്വരം : ബസിൽ കടത്തുകയായിരുന്ന പണം പൊലീസ് പിടിച്ചെടുത്തു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം. മഞ്ചേശ്വരം കുമ്പഡാജെ പിലാങ്കട്ട സ്വദേശി പ്രശാന്ത് (27) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 6.8 ലക്ഷം രൂപ മഞ്ചേശ്വരം പൊലീസ് ഉൾപ്പെട്ട സംഘം പിടിച്ചെടുത്തു.

കേരള കർണാടക അതിർത്തി പ്രദേശമായ ഇവിടെ ക്രിസ്മസ് പുതുവത്സരാഘോഷ ങ്ങളുടെ ഭാഗമായി ലഹരി ഉൽപ്പന്നങ്ങൾ അടക്കം കടത്തുന്നത് തടയാൻ പരിശോധന കർശനമാക്കിയിരുന്നു. ഇതിനാലാണ് പ്രതി സ്വകാര്യ വാഹനങ്ങളൊഴിവാക്കി തലപ്പാടിയിൽ നിന്ന് സ്വകാര്യ ബസിൽ കയറിയതെന്ന് കരുതുന്നു.

മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പൊലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി പരിശോധിച്ചു. ഇതിലാണ് ബാഗിനകത്ത് 500 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ച 6.80 ലക്ഷം രൂപ കണ്ടെടുത്തത്. പ്രതി പ്രശാന്തിന് കൈയ്യിലുണ്ടായിരുന്ന പണത്തിൻ്റെ രേഖകൾ ഹാജരാക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!