തിരുവനന്തപുരം : എസ് ഒ ജി വിനീതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അസി. കമാൻഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ.
എസ്.ഒ.ജിയിലെ അസി. കമാൻഡൻറ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. 2023ൽ പൊലീസിൽ നടത്തിയ മികച്ച സേവനം നടത്തിയവർക്കുള്ള പട്ടികയാണ് ഇന്ന് പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയത്.
എസ്ഒജി കമാൻഡോയുടെ ആത്മഹത്യയിൽ ഉള്‍പ്പെടെ അജിത് ആരോപണത്തിൽ നിൽക്കുമ്പോഴാണ് ഡിജിപിയുടെ മെഡൽ പട്ടിക പുറത്തിറങ്ങുന്നത്. ആരോപണങ്ങള്‍ വരുന്നതിന് മുമ്പുള്ള പ്രവർത്തനങ്ങള്‍ പരിഗണിച്ച് നേരത്തെ പട്ടിക തയ്യാറാക്കിയതെന്നാണ് പൊലീസ് ആസ്ഥാനത്തിൻെറ വിശദീകരണം.
