റഷ്യൻ സായുധ സേനയിൽ ഇനിയുള്ളത് 19 ഇന്ത്യക്കാർ… തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നു…

ന്യൂഡൽഹി : റഷ്യൻ സായുധ സേനയിൽ ഇനി അവശേഷിക്കുന്നത് 19 ഇന്ത്യക്കാർ മാത്രമാണെന്ന് കേന്ദ്രസർക്കാർ. ഭൂരിഭാഗം ഇന്ത്യൻ പൗരന്മാരെയും വിട്ടയച്ചു കഴിഞ്ഞു. 19 പേരെ മാത്രമാണ് നിലവിൽ റഷ്യൻ സേനയിൽ നിയോഗിച്ചിട്ടുള്ളതെന്ന് സർക്കാർ ലോക്സഭയെ അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ മോചനം, നാട്ടിലേയ്ക്ക് തിരിച്ചെത്താൻ വൈകുന്നതിന്റെ കാരണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാരിൻ്റെ യോജിച്ച ശ്രമങ്ങളുടെ ഫലമായി റഷ്യൻ സായുധ സേനയിലെ മിക്ക ഇന്ത്യൻ പൗരന്മാരെയും വിട്ടയച്ചിട്ടുണ്ടെന്ന് കീർത്തി വർധൻ സിംഗ് പറഞ്ഞു. നിരവധി പേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. റഷ്യൻ സായുധ സേനയിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ എവിടെയാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ നൽകണമെന്നും അവരുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാനും ബന്ധപ്പെട്ട റഷ്യൻ അധികാരികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!