കോട്ടയം : അക്ഷര നഗരിയിൽ രാംപൂർ വാർസി സഹോദരന്മാരുടെ സൂഫി ഖവാലി സംഗീത മഴ പെയ്തൊഴുകി. കോട്ടയം പള്ളിക്കൂടം സ്കൂളിലും,കാഞ്ഞിരമറ്റം കെ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട് കോളേജിലും നടന്ന ഖവാലി സംഗീത സദസ്സ് വിദ്യാർത്ഥികൾക്ക് നവ്യനുഭമായി.
കേരളത്തിന് അപരിചിതമായ
ഖവാലി സംഗീതത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ടറിയാനും, അത് മനസിലാക്കാനുമുള്ള വേദിയാണ് ഒരുക്കിയതെന്നു സ്പിക്മക്കെ സംസ്ഥാന കോർഡിനേറ്റർ വേലായുധകുറിപ്പ് പറഞ്ഞു.
പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ് ഖാൻ വാർസിയും,മുഹമ്മദ് അഹമ്മദ് ഖാൻ വാർസിയും നയിച്ച സംഗീത സദസ്സിൽ സൂഫി കാവ്യാലാപനത്തില്‍ പ്രഗത്ഭരായ വാരിസ് നവാസ്, അർഷദ്, ഇഖ്ലാസ് ഹുസൈൻ, മുഹമ്മദ് നാഖ് വി, മുഹമ്മദ് ഫൈസ്, രഹത് ഹുസൈൻ എന്നിവരും അണിനിരന്നു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക്മാക്കെയുടെ കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്.
നവംബർ 4ന് തിരുവനന്തപുരത്തു തുടക്കമിട്ട സംഗീത സദസ്സ്, നവംബർ 11 മുതൽ 15 വരെ എറണാകുളം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവതരിപ്പിക്കും.
ഖവാലി സൂഫി സംഗീത മഴയുമായി വാർസി സഹോദരന്മാർ
