തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി എം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ അപേക്ഷ നൽകി

മലയാലപ്പുഴ (പത്തനംതിട്ട) : തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി എം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ അപേക്ഷ നൽകി.

മഞ്ജുഷ നിലവിൽ കോന്നി തഹസിൽദാരാണ്.  നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നൽകിയത്. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസയിൽ അല്ല. കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്‌തികയിലേക്ക് ജോലി മാറ്റി നൽകണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു. 

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും.
ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണ്  കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!