കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധന…ലക്ഷ്യമിടുന്നത് സ്ത്രീകളെ…

തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ 148 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഐടി വിദഗ്ധരും ഡോക്ടർമാരും അടക്കമുള്ള അഭ്യസ്തവിദ്യരായവർ പോലും കേരളത്തിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ ഏറെയും. സ്ത്രീകളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

കേരളത്തിൽ നിന്ന് 2022ൽ 9619 കേസുകളാണ് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2023-ൽ 23,748 കേസുകളായി ഉയർന്നു.

ഈ വർഷം പകുതിയോടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 31,019 ആയി ഉയർന്നു. ഓൺലൈൻ തട്ടിപ്പുകളിലൂടെ മാത്രം 635 കോടി രൂപയാണ് ഈ വർഷം സംസ്ഥാനത്ത് നഷ്ടമായത്. ഇതിൽ തിരിച്ച് പിടിക്കാനായത് 88 കോടി രൂപ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!