കൂരോപ്പട : ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വർണ്ണോത്സവം – ചിത്രരചന മത്സരം നടന്നു.
എൽ പി, യു.പി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ളാക്കാട്ടൂർ എംജിഎം സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം നടന്നത്. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾക്ക് ട്രോഫിയും നൽകി.
കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി മാത്യു, സ്കൂൾ മാനേജർ കെ ബി ദിവാകരൻ നായർ, പി റ്റി എ പ്രസിഡൻ്റ് സന്ധ്യ ജി നായർ, ഹെഡ്മിസ്ട്രസ്സ് സ്വപ്ന ബി നായർ, അദ്ധ്യാപകൻ ഗിരീഷ് എം ജി എന്നിവർ സംസാരിച്ചു. ശ്രീകാന്ത് ളാക്കാട്ടൂർ, ഹരികുമാർ എന്നിവർ വിധികർത്താക്കളായിരുന്നു.