ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശന സൗകര്യം ഉറപ്പാക്കും, ആചാര സംരക്ഷണ ത്തിന് ഏതറ്റം വരെയും പോകും: ശബരിമല അയ്യപ്പ സേവാ സമാജം

കോട്ടയം: ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കാനും ആചാര സംരക്ഷണത്തിനും ഏതറ്റം വരെയും പോകുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

വ്രത ശുദ്ധിയോടെ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം നടത്താനുള്ള സൗകര്യം ഉറപ്പാക്കും. കഠിനവ്രതം എടുത്ത് വരുന്നവർ ദർശനം ലഭിക്കാതെ മാലയൂരി തിരികെ പോകേണ്ട അവസ്ഥയുണ്ടാകാൻ അനുവദിക്കില്ല. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുരക്ഷിത യാത്രയും സുഗമമായ ദർശനവും നടപ്പിലാക്കും.

ഇത്രയും ദിവസം കഴിഞ്ഞിട്ടും അവിടെ തീർത്ഥാടകർക്ക് ആവശ്യമായ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഭക്തർക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. ഇതുപോലെയാണ് തീർത്ഥാടനം ഇനിയും മുന്നോട്ട് പോകുന്നതെങ്കിൽ ശബരിമല വലിയ കുഴപ്പത്തിലാകുമെന്നും അയ്യപ്പ സേവാ സമാജം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!