പത്തനംതിട്ട : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ നീതിപൂർവ്വവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കുടുംബം നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൂർണ്ണ പിന്തുണ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്‌ക്ക് വേണ്ടി മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ ഭവനത്തിൽ എത്തി കുടുംബാംഗങ്ങളെ അറിയിച്ചു.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടത്തിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പൂർണ്ണ പിന്തുണ
