ആലപ്പുഴ/കണ്ണൂർ : ആലപ്പുഴയിൽ സ്കൂൾ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം.കോടുകുളഞ്ഞി തയ്യിൽപ്പടിക്ക് തെക്ക്, മാമ്പ്ര പാടത്തേക്കാണ് ബസ് മറിഞ്ഞത്. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്കൂള്‍ ബസാണ് അപകടത്തിൽ പെട്ടത്. 25 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ബസ്സിൽ ഉണ്ടായിരുന്നു. ഇവർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അതേസമയം കണ്ണൂരിലും സ്‌കൂൾബസ് മറിഞ്ഞു. റോഡരികിലെ കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. പഴശ്ശി ബഡ്സ് സ്കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തിൽപെട്ടത്. വാഹനത്തിൽ ആറ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ആർക്കും സാരമായി പരിക്കേറ്റിട്ടില്ല.
