നെടുങ്കണ്ടം: പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീഴുകയായിരുന്നു. ഈ സമയം സുഹൃത്തുക്കള്‍ സമീപത്ത് ഇല്ലായിരുന്നു.
സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് അജീഷിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് അജീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഭാര്യ അശ്വതി. ഒന്നര വയസുള്ള യാദവ് ഏക മകനാണ്. ബിനോയി, സിന്ധു എന്നിവരാണ് അജീഷിന്റെ മാതാപിതാക്കള്‍.
