ആദ്യം ട്രാൻസ്ഫോർമറിലെ ഫ്യൂസൂരും…പിന്നെ കൂട്ട മോഷണ ശ്രമം…

എരുമേലി :  മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. രണ്ട് കടകളിൽ നിന്ന് പണം കവർന്നു. രണ്ട് കടകളിൽ സാധനങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം നടന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് മുക്കൂട്ടുതറ ടൗണിലെ കടകളിലാണ് മോഷണം നടന്നത്. ജൻ ഔഷധി, പേഴത്തുവയൽ സ്റ്റോർസ് എന്നിവിടങ്ങളിൽ നിന്നാണ് പണം കവർന്നത്, നീതി മെഡിക്കൽസ്, തകടിയിൽ ഫിഷ് മാർട്ട് എന്നീ കടകൾക്കുള്ളിൽ കയറി മോഷണ ശ്രമം നടത്തി.

ഒരു കടയിൽ നിന്ന് മോഷ്ടാവ് എന്ന കരുതുന്ന ഒരാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചയാൾ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകർത്താണ് കടയ്ക്കുള്ളിലേക്ക് കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!