പി .വി. അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: ഏ കെ ബാലൻ

ന്യൂഡൽഹി : പി.വി. അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം നേതാവ് എ.കെ. ബാലൻ

അന്‍വറിന്റെ പരാതി മികച്ച ഉദ്യോഗസ്ഥരെക്കൊണ്ടാണ് അന്വേഷിപ്പിക്കുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് അന്‍വറിന്റെ ശ്രമമെന്നും എന്നാല്‍ ഇതുകൊണ്ടെന്നും പിണറായിയെ തകര്‍ക്കാനാകില്ലെന്നും പറഞ്ഞു.

അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന അന്‍വറിന്റെ ആക്ഷേപം പച്ചക്കള്ളം. നിസ്‌ക്കരിക്കുന്നതിന് ആരും എതിരല്ലല്ലോയെന്നവും ഈ തുറുപ്പുചീട്ട് അന്‍വര്‍ പ്രയോഗിക്കുമെന്ന് നേരത്തേ തന്നെ അറിയാമായിരുന്നെന്നും എ.കെ. ബാലന്‍ പറഞ്ഞു. കള്ളനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തുന്നു.

അന്‍വര്‍ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. ‘മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാമാ യിരുന്നില്ലേ എന്നും എകെ ബാലന്‍ ചോദിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയില്‍ കളങ്കം ഉണ്ടാക്കുകയാണ് അന്‍വറിന്റെ ലക്ഷ്യം. എന്നാല്‍ തലശ്ശേരി മാറാട് കലാപങ്ങളില്‍ ജീവന്‍ പണയം വെച്ച്‌ അവര്‍ക്കൊപ്പം നിന്നയാളാണ് പിണറായി.

കലാപങ്ങളില്‍ ഇടപെടല്‍ നടത്തിയത് പിണറായിയാണ്. ഇതുകൊണ്ടൊന്നും പിണറായിയേയും, ഇടത് പക്ഷത്തേയും തകര്‍ക്കാനാവില്ലന്നും ബാലൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!