‘മോദിയെ താഴെയിറക്കുന്നതുവരെ ജീവനോടെയുണ്ടാകും’: പ്രസംഗത്തിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം

കത്വ : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കത്വയിൽ പ്രസംഗിക്കുന്നതിന് ഇടയിലാണ് ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. പ്രസംഗം തുടരുന്നതിനിടെ ഖാർഗെയ്ക്ക് തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇത് മനസിലാക്കിയ മറ്റ് നേതാക്കൾ അദ്ദേഹത്തെ താങ്ങുകയും വെള്ളം നൽകുകയായിരുന്നു.

നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

അതിനിടെ മോദിയെ അധികാരത്തിൽ നിന്ന് മാറ്റുന്നതുവരെ താൻ ജീവനോടെയുണ്ടാകുമെന്നും തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ താൻ ജീവനോടെ ഉണ്ടാകും.’- ഖാർകെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!