ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി… 10,000 രൂപയിൽ നിന്ന് കൂട്ടിയത്…

പുതുച്ചേരി : ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടുന്നതായി അറിയിച്ച് പുതുച്ചേരിയിലെ എൻഡിഎ സർക്കാർ. മുഖ്യമന്ത്രി എൻ രംഗസ്വാമിയുടേതാണ് പ്രഖ്യാപനം. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഓണറേറിയം ഉയർത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

പ്രഖ്യാപനത്തിന് പിന്നാലെ സന്തോഷത്തിലായ ആശ വർക്കർമാർ മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. അദ്ദേഹത്തിന് പുഷ്പവൃഷ്ടിയോടെ ആവേശപൂർവ്വം വരവേൽപ്പുമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!