നെഹ്‌റു ട്രോഫി വള്ളം കളി വിജയം സംബന്ധിച്ച് തര്‍ക്കം : ഫല പ്രഖ്യാപനത്തിൽ അട്ടിമറി  ആരോപിച്ച് വീയപുരം ഹൈക്കോടതിയിലേക്ക്

ആലപ്പുഴ : നെഹ്‌റു ട്രോഫി വള്ളം കളി വിജയം സംബന്ധിച്ച് തര്‍ക്കം കോടതിയിലേക്ക് .ഫല പ്രഖ്യാപനത്തിൽ അട്ടിമറി നടന്നതായി ആരോപിച്ച് വീയപുരം ഹൈക്കോടതിയിൽ ഹർജി നൽകും.

വില്ലേജ് ബോട്ട് ക്ലാബാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ വെറും 5 മൈക്രോ സെക്കൻഡ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനമായത്.
അര്‍ഹരായവര്‍ക്ക് കപ്പ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സമയക്രമം എങ്ങനെ തീരുമാനിച്ചു എന്നത് ബോധ്യപ്പെടുത്തണമെന്നുമാണ് ക്ലബിന്റെ ആവശ്യം.

പരാതി ഉന്നയിച്ചിട്ടും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് പറയുന്നു. ഒരേ സമയം സ്‌ക്രീനില്‍ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നും വിബിസി ആരോപിക്കുന്നു. കളക്ടര്‍ക്കും നെഹ്‌റു ട്രോഫി ബോട്ട് റേസ് സമിതിക്കും പരാതി നല്‍കിയിരിക്കുകയാണ് വിബിസി.

ഇന്നലെ നടന്ന മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് ആണ് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!