‘ഓണനിർവൃതി’ … ഗാന നിരൂപകൻ
ഡോ.സജിത്ത് ഏവൂരേത്ത് കോട്ടയത്ത്

കോട്ടയം: ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് നിർവൃതി സംഗീത സാംസ്ക്കാരിക കേന്ദ്രം നടത്തുന്ന ‘ഓണനിർവൃതി’ കോട്ടയം പബ്ളിക് ലൈബ്രറിയിലുള്ള വിൻവേൾഡ് ഹാളിൽ വച്ച് 22ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ നടക്കും.

ഗാനാസ്വാദന രംഗത്ത് പുത്തൻ തരംഗമുണർത്തുന്ന ആസ്വാദകനായ ഡോ.സജിത്ത് ഏവൂരേത്തിൻ്റെ ‘ഓണപ്പാട്ടു വഴിയോരം’ എന്ന ഗാനാസ്വാദനപരിപാടി 3.30 മുതൽ നടക്കും. പരിപാടിയിലേക്ക് എല്ലാവർക്കും പ്രവേശനമുണ്ട്.

തുടർന്ന് ഡസ്ക് കൊട്ടിപ്പാടി തരംഗമായ മോഹനൻ കുമരകം ടീമിൻ്റെ ഗാനാവതരണം ഉണ്ടായിരിക്കും.

ഓണ യോഗം മുതിർന്ന അഭിഭാഷകൻ അഡ്വ.രാജീവ് പി.നായർ ഉദ്ഘാടനം ചെയ്യും. ശശികുമാർ പാമ്പാടി അദ്ധ്യക്ഷനാകും. യോഗത്തിൽ അശോകൻ ളാക്കാട്ടൂർ എഴുതിയ ബലാ ദിവ നിയോജിത എന്ന പുസ്തകം അഡ്വ.എസ്.ജയസൂര്യൻ ആദ്യ പ്രതി കോട്ടയത്തെ അഡീഷണൽ ഗവ. പ്ലീഡറും പബ്ളിക് പ്രോസികൂട്ടറുമായ അഡ്വ.മീര രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യും.

പത്ര ഫോട്ടോഗ്രാഫറായ മനു വിശ്വനാഥ്, എൽഎൽബി പരീക്ഷയിൽ റാങ്ക് നേടിയ ആലിയ യാസ്മിൻ മുഹമ്മദ്, തിരുവാതിര കളിയെ യുവതലമുറയിലെത്തിക്കുന്ന ആശ സുരേഷ്, ഗാനശേഖരവുമായി വിസ്മയം തീർക്കുന്ന സത്യൻ കൊട്ടാടിക്കൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.

അഡ്വ.അനിൽ ഐക്കര, അജീഷ് വി.എം, അഡ്വ.ലിജി എൽസ ജോൺ, ഇന്ദു എൻ പിള്ള, ആശ സുരേഷ്, രൂപേഷ് ചേരാനല്ലൂർ, രമ്യ നായർ തുടങ്ങിയവർ വിവിധ പരിപാടികൾ നയിക്കും.

വിവിധ ചിത്രകലാ മത്സരങ്ങളിൽ ഒന്നാം സമ്മാനാർഹരായ അമൃത് ലാൽ, അഡ്വ. ബിനു കെ.ബി., അശ്വിൻ കെ അനിൽ, ദേവയാനി അനിൽ എന്നിവർക്കും മറ്റു മൽസര വിജയികൾക്കും സമ്മാന വിതരണം നടത്തും.

കഴിഞ്ഞ മൂന്ന് വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന സംഗീത ആസ്വാദന വിനോദ കേന്ദ്രമാണ് എക്സ്റ്റസി: നിർവൃതി. മുൻവർഷം യേശുദാസിൻ്റെ ജന്മദിനം ആഘോഷിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!