കോഴിക്കോട് : പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു.ഗർഭസ്ഥശിശുവും ഇന്നലെ മരിച്ചിരുന്നു. മരണം ചികിത്സാപ്പിഴവ് മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കുടുംബം അത്തോളി പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ഗർഭസ്ഥ ശിശു മരിച്ചത്. അമ്മയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടാണ് അമ്മ മരിച്ചത്.