ലൈഫ് വീടുകൾ വിൽക്കാം..ഉത്തരവ് പുറത്തിറങ്ങി…

തിരുവനന്തപുരം : ലൈഫ്‌ ഭവന പദ്ധതിയിൽ നിർമിച്ച വീടുകൾ വിൽക്കാനുള്ള സമയപരിധി കുറച്ച് ഉത്തരവായി. മുമ്പ് വീടുകൾ വിൽക്കാനുള്ള സമയപരിധി പത്തുവർഷമായിരുന്നു.എന്നാൽ ഇത് ഏഴുവർഷമായി കുറിച്ചിരിക്കുകയാണ്.തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ധനസഹായം ലഭിച്ച് ഏഴ് വർഷം കഴിഞ്ഞവർക്ക് ശേഷിക്കുന്ന കാലയളവിലെ കരാർ റദ്ദ് ചെയ്ത് നൽകാനും സ്ഥലത്തിന്റെ രേഖകൾ വാങ്ങി വച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകാനും ആവശ്യമായ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അടിയന്തരമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!