മുംബൈ : മുംബൈ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. തുടർച്ചയായ ബോംബ് ഭീഷണി അധികൃതർക്കും യാത്രക്കാർക്കും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
എയർ ഇന്ത്യ മുംബൈ-ലണ്ടൻ വിമാനത്തിന് ലാൻഡിംഗിന് മുൻപ് രാത്രി പത്ത് മണിയോടെ ബോംബ് ഭീഷണിയുണ്ടായത്. കൂടാതെ ആറ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ, അഞ്ച് എയർ ഇന്ത്യ, രണ്ട് വിസ്താര, രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.
അതേസമയം കേന്ദ്ര സര്‍ക്കാരും സിവില്‍ അതോറിറ്റികളും വിമാനങ്ങള്‍ക്കുള്ള ഭീഷണിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആലോചനകള്‍ നടത്തി വരികയാണ്. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. അന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കണം. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കിയിരുന്നു