കോട്ടയം : വയനാട് ദുരന്തത്തിന്റെ പേരിൽ സർക്കാർ ഓണാഘോഷ പരിപാടികൾ തടഞ്ഞത് പാവപ്പെട്ട കലകാരൻമാർക്ക് വലിയ ദുരിതം സമ്മാനിച്ചിരിക്കുകയാ ണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
നാട്ടിൻപുറങ്ങളിൽ അഘോഷങ്ങളും കലാപരിപാടികളും അവതരിപ്പിച്ച് അതിൽ നിന്നും ഒരു വിഹിതം വയനാട് ദുരിത ബാധിതർക്ക് നൽകാൻ ആഘോഷ കമ്മിറ്റികളും , കലാകാരൻമാരും തയ്യാറാകുമെന്നും സജി പറഞ്ഞു.
നെഹ്‌റുട്രോഫി വള്ളംകളി ഇല്ലാതാക്കുവാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻ തിരിയണമെന്നും സജി ആവശ്യപ്പെട്ടു.
ഓണാഘോഷവും, നെഹ്‌റുട്രോഫി വള്ളംകളിയും നടത്താൻ സർക്കാർ അനുമതി നൽകണം: സജി മഞ്ഞക്കടമ്പിൽ
