‘അമ്മ’ ഭാരവാഹികള്‍ ഏത് പാര്‍ട്ടിയുമായാണ് ചേര്‍ന്നുനില്‍ക്കുന്നത്; ആരെയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് പി രാജീവ്

കൊച്ചി: ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ലെന്ന് നിയമന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേരുകളില്ല. ഇപ്പോഴാണ് പേരുകള്‍ പുറത്തേക്ക് വരുന്നത്. നിയമപരമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആരോപണങ്ങളില്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും. സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ല. അമ്മയുടെ ഭാരവാഹികളെല്ലാം ഏത് പാര്‍ട്ടിയുമായാണ് ചേര്‍ന്നു നില്‍ക്കുന്നത്? ഞങ്ങള്‍ക്ക് എന്തിനാണ് ആരേയെങ്കിലും സംരക്ഷിക്കേണ്ട ആവശ്യം. സര്‍ക്കാര്‍ എന്ന നിലയില്‍ പരിശോധിച്ച് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉചിതമായി ചെയ്യും’, രാജീവ് പറഞ്ഞു.

ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും യുവനടിയുടെ ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!