പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

പാലക്കാട്  : പട്ടാമ്പിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പട്ടാമ്പി പാലത്തിൻ്റെ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം ആഗസ്റ്റ് ആറിനാണ് തുറന്നത്. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നത്.

ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിരുന്നു. മഴയിൽ മുങ്ങിപ്പോയ പാലത്തിൻ്റെ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാ യിരുന്നു യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!