അക്ഷരനഗരിയുടെ വാസ്തുശാസ്ത്രം
തിരയുന്നയാള്‍…

കോട്ടയം : തത്വശാസ്ത്രം, സങ്കല്പങ്ങള്‍, നിയമങ്ങള്‍, പ്രമാണങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്ന വാസ്തു ശാസ്ത്രത്തിന്റെ അര്‍ത്ഥതലങ്ങളില്‍ വരുന്നവയാണ് എല്ലാ നിര്‍മ്മിതികളും.
വാസ്തുശില്പികള്‍ വാസ്തുവിനു കൊടുത്തിരിക്കുന്ന അര്‍ത്ഥം ”വസന്തി പ്രാണിനാ: യത്ര” എന്നാണ്. എന്നു പറഞ്ഞാല്‍ ഏതാരു സ്ഥലത്താണോ എല്ലാ ജീവജാലങ്ങളും പരസ്പരവും പ്രകൃതിയു മായും സൗഹാര്‍ദ്ദപരമായി ജീവിക്കുന്നത് ആ സ്ഥലമാണ് വാസ്തു.

വേദം എന്നാല്‍ അറിവ് എന്നാണല്ലോ അര്‍ത്ഥം. ഋക്, യജുസസ്, സാമ, അഥര്‍വ്വ എന്നീ നാലു വേദങ്ങളില്‍ അഥര്‍വ്വ വേദ ത്തിന്റെ ഉപവേദമാണ് സ്ഥാപത്യവേദം. ഈ സ്ഥാപത്യ വേദമാണ് വാസ്തുശാസ്ത്രം അല്ലെങ്കില്‍ തച്ചുശാസ്ത്രം എന്നറിയപ്പെടു ന്നത്.

വാസ്തു, ശില്പം, ചിത്രം എന്നിവയാണ് സ്ഥാപത്യ വേദത്തിന്റ മൂന്ന് ശാഖകള്‍.
മനുഷ്യാലയങ്ങളും ദേവാലയങ്ങളും ഈ ശാസ്ത്രവിധി പ്രകാരമാണ് നിര്‍മ്മിക്കപ്പെടേണ്ടത്. എന്നാല്‍ പരിമിതമായ സ്ഥലസൗകര്യങ്ങളില്‍ കെട്ടിയുയര്‍ത്തുന്ന വീടുകള്‍ക്കും മറ്റും തച്ചുശാസ്ത്രം എങ്ങനെ പരിശോധിക്കുമെന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. വാസ്തു നോക്കി വീട് പണിയണമെന്ന് ആഗ്രഹിക്കുന്നവര്‍ പോലും ലഭ്യമായ സ്ഥലത്തിന്റ പരിമിതിയില്‍, തച്ചുശാസ്ത്രത്തിന്റെ പിറകെപോയാല്‍ വീടുപണി ഒരിക്കലും നടക്കില്ലെന്നു കരുതുന്നു.

എന്നാല്‍ തച്ചുശാസ്ത്രം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കാളളുന്നതില്‍ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലന്നതാണു സത്യം. ഭാരതത്തിലെ എല്ലാ പ്രാദേശികരീതികളും ഉള്‍ക്കൊള്ളുവാന്‍ തച്ചുശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ടന്നു മാത്രമല്ല, പല വിദേശ ശൈലികളും സാംശീകരിക്കുവാനും നമ്മുടെ തച്ചുശാസ്ത്രത്തിനു കഴിഞ്ഞു.

പരമ്പരാഗതമായ വാസ്തു ശാസ്ത്രത്തെ ആധുനികതയും ചേര്‍ത്ത് കാലാനുസൃതമായ മാറ്റങ്ങളോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് തെളിയിച്ച വ്യക്തിയാണ് കോട്ടയത്തെ പ്രമുഖ വീട് നിര്‍മ്മാണ സ്ഥാപനമായ ‘വേദിക് ഹാബിറ്റാറ്റ്’ ഉടമ രാജേഷ്‌കുമാര്‍.

സിവില്‍ ഡിപ്ലോമ പാസായ ശേഷം ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്ന് ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമ, ഡല്‍ഹിയിലെ മഹേഷ്‌യോഗി വിശ്വ വിദ്യാപീഠത്തില്‍ നിന്നും ഇന്ത്യന്‍ ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമ എന്നിവ നേടി, പരിസ്ഥിതിക്കിണങ്ങുന്ന ചെലവു ചുരുങ്ങിയ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രസിദ്ധനായ ഹാബിറ്റാറ്റ് ശങ്കര്‍ജിയുടൈ കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

നീണ്ട 28 വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് വീടുകള്‍ നിര്‍മ്മിച്ചതിന് പുറമെ ഓഫീസ് മുറികളും, വ്യാപാര സ്ഥാപനങ്ങളും വാസ്തു ശാസ്ത്രമനുസ രിച്ച് രൂപകല്പന ചെയ്തു കൊടുത്തിട്ടുമുണ്ട്. നിരവധി കെട്ടിടങ്ങള്‍ വാസ്തു നോക്കി പുനര്‍നിര്‍ണ്ണയിച്ചിട്ടുമുണ്ട്.
വാസ്തുശാസ്ത്രത്ത ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി പ്രായോഗിക തലത്തില്‍ എത്തിക്കുന്നുവെ ന്നതാണ് ഈ രംഗത്തെ ഇതര സ്ഥാപനങ്ങളില്‍ നിന്ന് വേദിക് ഹാബിറ്റാറ്റിനെ വേറിട്ടു നിര്‍ത്തുന്നത്.

നിര്‍മ്മിതികളില്‍ വാസ്തു നിര്‍ബന്ധമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഉടമകളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് ശാസ്ത്രത്തെ പ്രായോഗിക തലത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ എത്തിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്.

ചെലവു ചുരുക്കലിന്റെ ഭാഗമായി ഇന്റര്‍ലോക്ക് ഇഷ്ടിക ഉപയോഗിക്കുക, പല കടകളില്‍ നിന്ന് ക്വെട്ടേഷന്‍ സ്വീകരിച്ച് വിലക്കുറവ് നോക്കി നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുക, വീടിന് ദീര്‍ഘചതുരാകൃതിയിലുള്ള തള്ളിനിക്കലുകള്‍ ഇല്ലാത്ത ഡിസൈന്‍ രൂപപ്പെടുത്തുക, വാതിലുകളുടെ എണ്ണം നിയന്ത്രിക്കുക, രണ്ടുപേരും ജോലിക്കാരായ ഉടമസ്ഥര്‍ക്ക് കുറച്ചു സമയം മാത്രമേ അടുക്കളയില്‍ ചെലവഴിക്കാനാകൂ എന്നതുകാണ്ട് ഡൈനിങ്ങ് ഏരിയായുടെ ഭാഗമായ ചെറിയ തുറന്ന അടുക്കള നിര്‍മ്മിക്കുക എന്നിങ്ങനെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി വീട് നിര്‍മ്മിച്ചു കൊടുക്കുന്നു എന്നതാണ് രാജേഷിന്റെ പ്രത്യേകത.

അക്ഷരനഗരിയുടെ വികസനത്തിനാവശ്യമായ രൂപരേഖ വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി അധികൃതര്‍ക്ക് സമര്‍പ്പിക്കാനുള്ള തിരക്കിലാണ് തിരുവഞ്ചൂരില്‍ താമസമാക്കിയ രാജേഷ് ഹാബിറ്റാറ്റ് എന്ന രാജേഷ്‌കുമാര്‍. ഫോണ്‍: 9447600849

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!