കുട്ടനാട് : മങ്കൊമ്പിൽ വാഹനമിടിച്ച് യുവതി മരിച്ചു. മങ്കൊമ്പ് തെക്കേക്കര ശ്രീനിലയത്തിൽ (കൊച്ചുപറമ്പ്) സുമ(47) ആണ് മരിച്ചത്.
എ സി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിൽ ഇന്ന് രാവിലെ ഏഴ് മണിക്കാണ് അപകടമുണ്ടായത്.
തെക്കേക്കരയിലുള്ള ക്ഷേത്രത്തിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുമയേയും അയൽവാസി തെക്കേക്കര ബ്രഹ്മമഠത്തിൽ ലതയേയും വീടിനു സമീപം വച്ച് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണു. സുമ തൽക്ഷണം മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ലതയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എ സി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു
