ജമ്മുകശ്മീര്‍: കത്വ ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കരുതുന്ന നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ഉള്‍പ്പെടെ അഞ്ച് സൈനികരെ വധിച്ച ഭീകരരാണ് ഇവര്‍. സൈനിക പട്രോളിങിനിടെയായിരുന്നു ആക്രമണം.
പ്രദേശത്ത് തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ജെയ്‌ഷെ മുഹമ്മദ് സംഘടനയുമായി അടുത്ത് നില്‍ക്കുന്ന കശ്മീര്‍ ടൈഗേഴ്‌സുമായി ബന്ധമുള്ള തീവ്രവാദികളാണ് ഇവര്‍. ഭീകരവാദികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും കത്വ പൊലീസ് പറഞ്ഞു.
ജൂലൈ 15 ന് ദോഡ ജില്ലയിലെ ദേശ വനത്തില്‍ ഒരു പ്രത്യേക സംഘം ഭീകരര്‍ നടത്തിയ മറ്റൊരു ആക്രമണത്തെ തുടര്‍ന്ന് ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ജൂണ്‍ 9 ന് ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഏഴ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഒമ്പത് യാത്രക്കാരെ റിയാസി ജില്ലയില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ആ ആക്രമണം നടത്തിയ എല്ലാ ഭീകരരും ഒളിവിലാണ്.