പാറശ്ശാലയിൽ ലക്ഷങ്ങളുടെ എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ…

പാറശ്ശാല : പാറശ്ശാലയിൽ ലക്ഷങ്ങളുടെ എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. 45.07 ഗ്രാം എം ഡി എം എ യുമായാണ് രണ്ട് യുവാക്കളെ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുളള ഡാൻസാഫ് സ്ക്വാഡും പാറശ്ശാല പോലീസും ചേർന്ന് പിടികൂടിയത്.

പൂന്തുറ മാണിക്യവിളാകത്ത് മതവിൽ പുതുവൽ പുത്തൻവീട്ടിൽ അനു (34),മഞ്ചവിളാകം ചായ്ക്കോട്ട് കോണം കുളത്തുമ്മൽ അനന്തേരി പുത്തൻവീട്ടിൽ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാറശ്ശാല പോസ്റ്റാഫീസ് ജംങ്ഷനിൽ നിന്നാണ് ഇവരെ പിടികൂടി യത്.കേരള- തമിഴ് നാട് അതിർത്തിവരെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലെത്തിയ ഇവർ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി പാറശ്ശാല പോസ്റ്റാഫീസ് ജംങ്ഷനിൽ ഇറങ്ങി മറ്റൊരു വണ്ടി കാത്ത് നിൽക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതിനെത്തുടർന്ന് വിശദമായ പരിശോധന നടത്തുക യായിരുന്നു.ബംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിവസ്തുവെത്തിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ട്.

കടത്തിക്കൊണ്ട് വന്ന രാസലഹരിക്ക് അഞ്ച് ലക്ഷത്തോളം രൂപ വിലയുളളതായി പാറശ്ശാല പോലീസ് അറിയിച്ചു. അയൽ സംസ്ഥാന്നങ്ങളിൽ നിന്ന് എം.ഡി.എം.എ അടക്കമുളള രാസലഹരി ഉത്പന്നങ്ങൾ തലസ്ഥാനത്തും പരിസരങ്ങളിലും വിൽപ്പന നടത്തുന്ന സംഘങ്ങളിലെ കണ്ണികളാണ് ഇരുവരും .
റൂറൽ എസ്.പിയുടെ ഡാൻസാഫ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും പാറശ്ശാല എസ്.എച്ച്. സജി എസ്.എസ്, എസ്.ഐ ഹർഷകുമാർ, ഗ്രേഡ്എസ്.ഐമാരായ ഷാജി, ശിവകുമാർ,സി.പി.ഓമാരായ ബൈജു, റോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ
പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!