ഏറ്റുമാനൂർ : ക്ലീനിങ് ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂർ കരിങ്ങാലി ഭാഗത്ത് പ്രശാന്ത് ഭവൻ വീട്ടിൽ മുത്തുലക്ഷ്മി (25)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ക്ലീനിംഗ് ജോലിക്കായി എത്തിയിരുന്ന കാണക്കാരി സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ നിന്നും കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ വളയും, അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
ഇവർ ഒന്നാം തീയതി രാവിലെ ക്ലീനിങ്ങിന് എത്തുകയും തുടർന്ന് വൈകുന്നേരത്തോ ടുകൂടി അലമാരയിൽ നിന്നും സ്വർണം എടുത്തുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ തിരിച്ചിലിൽ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു.
ഇവർ ഈ സ്വർണം തമിഴ്നാട് തിരുച്ചിറപള്ളിയിലുള്ള സ്വർണ്ണക്കടയിൽ വിറ്റ് 84000 രൂപ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ സൈജു, സന്തോഷ് മോൻ പി.ആർ, എ.എസ്.ഐ സജീവ് പി.സി, രാജേഷ് ഖന്ന, സി.പി.ഓ ലിഖിത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.