പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകളും ദുരന്ത മേഖലയും സന്ദർശിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരനന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും . ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും അദ്ദേഹം വയനാട്ടിലേക്ക് പോവുക.

ദുരന്തം ഉണ്ടായ ഉടനെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേക്ഷിച്ചിരുന്നു .കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി  വാഗ്ദാനം ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ  സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് 414 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!