വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവുമായി നടന്മാരായ മോഹന്‍ലാലും ടൊവിനോ തോമസും. 25 ലക്ഷം രൂപ വീതമാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
നടന്‍ ആസിഫ് അലിയും സാമ്പത്തിക സഹായം നല്‍കി. എത്ര തുകയാണ് നല്‍കിയത് എന്ന് ആസിഫ് വെളിപ്പെടുത്തിയില്ല. താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും സംഭാവന ചെയ്തു. നിരവധി താരങ്ങളാണ് സാമ്പത്തിക സഹായവുമായി എത്തുന്നത്. കൂടാതെ സഹായ അഭ്യര്‍ത്ഥനയുമായും താരങ്ങള്‍ എത്തുന്നുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം നല്‍കി. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കുകയുണ്ടായി. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.