ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു; സാംസ്കാരിക ഘോഷയാത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കുമരകം : ശ്രീനാരായണ ജയന്തി മത്സര വള്ളംകളി മാറ്റിവച്ചു. സാംസ്കാരിക ഘോഷയാത്ര  തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

ഗുരുദേവൻ 1903-ൽ ശ്രീകുമാരമംഗലം ക്ഷേത്ര-ബാലമുരുക വിഗ്രഹ പ്രതിഷ്ഠയ്ക്കായ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണക്കായ് കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയനാളിൽ
മത്സര വള്ളംകളി സാംസ്കാരിക ഘോഷയാത്രയോടെ നടത്തുന്നത്.   

വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവെയ്ക്കാനും സാംസ്കാരിക ഘോഷയാത്രയ്ക്ക് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനും
ക്ലബ് യോഗം തീരുമാനിച്ചു.

ആഗസ്റ്റ് 20ന്   ചതയദിനത്തിൽ  ശ്രീകുമാരമംഗലം ക്ഷേത്രം നടത്തിവരുന്ന ആചാരാനുഷ്ഠാനങ്ങളിൽ ക്ലബ് പരിപൂർണമായും പങ്കെടുക്കുമെന്ന് പ്രസിഡന്റ്‌ വി എസ് സുഗേഷും, ജനറൽസെക്രട്ടറി എസ്.ഡി പ്രേജിയും അറിയിച്ചു.

2018- ൽ മഹാപ്രളയത്തിലും
2020-21ലെ കോവിഡ് കാലഘട്ടത്തിലും കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വള്ളംകളി മാറ്റി വച്ചിട്ടുണ്ട് . ഈ വർഷത്തെ ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ഓണത്തിന് നടത്തുവാന്‍ ക്ലബ് യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!