തിരച്ചില്‍ ദുഷ്‌കരം; അനുകൂല ഫലം ഒന്നും തന്നെയില്ല…തെരച്ചിൽ അനിശ്ചിതത്വത്തിൽ

ബംഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും പ്രതിസന്ധിയില്‍. അടിയൊഴുക്ക് ശക്തമായതിനാൽ ദൗത്യം ദുഷ്കരം.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി പ്രദേശത്ത് അടിയൊഴുക്ക് ശക്തമാണ്. ഒഴുക്കിന്റെ ശക്തി അളക്കാൻ വേണ്ടി മൽപെ ഇട്ട കേബിൾ പൊട്ടിയിരുന്നു. പ്രതികൂല കാലാവസ്ഥയിലും ഈശ്വര്‍ മാല്‍പേ ഇന്നും നദിയിലിറങ്ങി.

ഇന്നലെ മൂന്ന് സ്‌പോട്ടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ തകരഷീറ്റുകളും മരകഷ്ണങ്ങളും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ട്രക്കോ ട്രക്കിന്റെ ഭാഗങ്ങളോ കിട്ടിയിട്ടില്ല. അവശേഷിക്കുന്ന ഒരു സ്‌പോട്ടിലാണ് ഇന്ന് പരിശോധന തുടരുന്നത്. അടിത്തട്ടിലേക്ക് പോയി തിരച്ചില്‍ നടത്തുക ദുഷ്‌കരമാണെന്നും ഇന്ന് കൂടി സ്വന്തം ഉത്തരവാദിത്വത്തില്‍ തിരച്ചില്‍ നടത്തുമെന്നും ഈശ്വര്‍ മാല്‍പേ അറിയിച്ചു.

അതേസമയം ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക എന്നതില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അടുത്തത് എന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഉത്തര കന്ന‍ഡ കളക്ടര്‍ക്കുപോലും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. നിലവില്‍ തെരച്ചില്‍ അനിശ്ചിതത്വത്തിലാണ്.

ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നും മഞ്ചേശ്വരം എംഎല്‍എ എംകെഎം അഷ്റഫ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!