ത്യശൂരിൽ വീണ്ടും മിന്നൽ ചുഴലി…വ്യാപക നാശനഷ്ടം

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്.

കാറ്റിൽ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു.പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം വീണ് 6 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി.

കോറ്റുകുളം സുരേഷിന്റെ കാറിനു മുകളിലേക്ക് മരം വീണു. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു. പുതുക്കാട് എംഎൽഎ കെ രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!