കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങൾക്കിടയിൽ വിവാഹിതരായി ആനന്ദ് അംബാനിയും രാധികയും

മുംബയ് : അത്യാഡംബരത്തിൽ ലോകത്തിന്റെ കണ്ണഞ്ചിപ്പിച്ച ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും ഇന്നലെ വിവാഹിതരായി.

ഇരുവരും 2017 മുതൽ പ്രണയത്തിലായിരുന്നു. ഇന്നലെ രാത്രി രാത്രി 8 മണിയോടെയാണ് പ്രൗഢ ഗംഭീരമായ സദസ്സിന്റെ സാനിധ്യത്തിൽ വധൂവരന്മാർ പരസ്‌പരം ഹാരങ്ങൾ ചാർത്തിയത് . 9.30ന് ഹോമകു‌ണ്ഠത്തിന് ഏഴ് പ്രക്ഷിണം ചെയ്യുന്ന ഫേരാ ചടങ്ങും നടന്നു. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് ചടങ്ങ് നടന്നത്.

വമ്പന്മാരുടെ സാനിധ്യം കൊണ്ട് ശ്രദ്ധയാകർഷിച്ച ചടങ്ങിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ, അമേരിക്കൻ ടെലിവിഷൻ താരം കിം കർദാഷിയൻ, നടി പ്രിയങ്ക ചോപ്ര, രജനീകാന്ത്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്, യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക തുടങ്ങിയവർ തങ്ങളുടെ സാനിധ്യം അറിയിച്ചു . സൽമാൻ ഖാൻ മുതൽ കെ ജി എഫ് താരം യഷ് വരെ പ്രധാനപ്പെട്ട എല്ലാ ഇന്ത്യൻ സെലിബ്രിറ്റികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!