68-ാമത് ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്

ന്യൂഡൽഹി : 68-ാമത് ഫിലിംഫെയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മികച്ച സംവിധായകന്‍. മികച്ച നടന്‍ കുഞ്ചാക്കോ ബോബനും മികച്ച നടി ദര്‍ശന രാജേന്ദ്രനുമാണ്.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദർശനയ്‌ക്ക് പുരസ്കാരം. ‘അറിയിപ്പ്’ മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയും പുരസ്കാരത്തിന് അർഹയായി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.

തമിഴ് വിഭാഗത്തിൽ മികച്ച ചിത്രം ‘പൊന്നിയിൻ സെൽവൻ’. മികച്ച നടനായി കമൽഹാസനെ തിരഞ്ഞെടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സായി പല്ലവിയ്‌ക്കാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്കാരം.

തെലുങ്ക് വിഭാഗത്തിൽ ആർ ആർ ആറിലെ അഭിനയത്തിന് മികച്ച നടനായി രാം ചരണും ജൂനിയർ എൻടിആറും പുരസ്കാരം പങ്കിട്ടു. കന്നഡയിൽ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാളം


ചിത്രം- ന്നാ താന്‍ കേസ് കൊട്

സംവിധാനം- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച നടന്‍- കുഞ്ചാക്കോ ബോബന്‍

മികച്ച നടി- ദര്‍ശന രാജേന്ദ്രന്‍

മികച്ച ചിത്രം (ക്രിട്ടിക്സ്)- അറിയിപ്പ്

മികച്ച നടന്‍ (ക്രിട്ടിക്സ്)- അലന്‍സിയര്‍ (അപ്പന്‍)

മികച്ച നടി (ക്രിട്ടിക്സ്)- രേവതി (ഭൂതകാലം)

സഹനടന്‍- ഇന്ദ്രന്‍സ് (ഉടല്‍)

സഹനടി- പാര്‍വ്വതി തിരുവോത്ത് (പുഴു)

മികച്ച ആല്‍ബം- വാശി (സംഗീത സംവിധാനം- കൈലാസ് മേനോന്‍)

ഗാനരചന- അരുണ്‍ ആലാട്ട് (ഗാനം- ദര്‍ശനാ, ചിത്രം- ഹൃദയം)

പിന്നണി ഗായകന്‍- ഉണ്ണി മേനോന്‍ (ഗാനം- രതി പുഷ്പം, ചിത്രം- ഭീഷ്മ പര്‍വ്വം)

മികച്ച പിന്നണി ഗായിക- മൃദുല വാര്യര്‍ (ഗാനം- മയില്‍പീലി, ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്)

തമിഴ്

ചിത്രം- പൊന്നിയിന്‍ സെല്‍വന്‍ 1

സംവിധാനം- മണി രത്നം (പൊന്നിയിന്‍ സെല്‍വന്‍ 1)

മികച്ച നടന്‍- കമല്‍ ഹാസന്‍

മികച്ച നടി (ക്രിട്ടിക്സ്)- നിത്യ മേനന്‍

സഹനടി- ഉര്‍വ്വശി (വീട്‍ല വിശേഷം)

തെലുങ്ക്

ചിത്രം- ആര്‍ആര്‍ആര്‍

സംവിധാനം- എസ് എസ് രാജമൗലി (ആര്‍ആര്‍ആര്‍)

മികച്ച നടന്‍- രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ (ആര്‍ആര്‍ആര്‍)

മികച്ച ചിത്രം (ക്രിട്ടിക്സ്)- സീതാരാമം

മികച്ച നടന്‍ (ക്രിട്ടിക്സ്)- ദുല്‍ഖര്‍ സല്‍മാന്‍ (സീതാരാമം)

കന്നഡ

ചിത്രം- കാന്താര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!