CTET പരീക്ഷയിൽ ആൾമാറാട്ടം..12 പേർ പിടിയിൽ

പാറ്റ്ന : പരീക്ഷാ തട്ടിപ്പ് നടത്തിയ 12 പേരെ അറസ്റ്റ് ചെയ്തു. സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്‌ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയവരെയാണ് ബിഹാറിൽ പിടികൂടിയത്.

ദർബംഗ ജില്ലയിലെ വിവിധ സെന്ററുകളിൽ പരീക്ഷ എഴുതിയവരാണ് പിടിയിലായത്. പിടിയിലായവരിൽ 10 പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് നിഗമനം.

ബയോമെട്രിക് പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!