പാലാ : നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ രാമപുരത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
ഇവൻ്റ് മാനേജ്മെൻ്റ് ടീമിൽ ഉൾപ്പെട്ട തിരുവനന്തപുരം സ്വദേശികളായ ആഫിസ് നസീർ (30), അലമിൻ രാജ (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇവന്റ് മാനേജ്മെൻ്റ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന് മടങ്ങുന്നതിനി ടെയാണ് അപകടത്തിൽപ്പെട്ടത്.